സര്‍വം മായ കണ്ടവരുടെ പ്രതികരണങ്ങള്‍.
നിവിൻ പോളി നായകനായി വന്ന ചിത്രമാണ് സര്‍വം മായ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ഷോകളില്‍ ലഭിക്കുന്നത്. ചെറു നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണിക്കിയ ചിത്രമാണ് സര്‍വം മായ. നിവിൻ പോളിയുടെയും അജു വര്‍ഗീസിന്റെയും കോമ്പോ വീണ്ടും ക്ലിക്കായി. മികച്ച ഇന്റര്‍വല്‍ ബ്ലോക്കാണ്. ഇമോഷണല്‍ കണക്റ്റാകുന്നുണ്ട്. നിവിൻ പോളിയുടെ മികച്ച തിരിച്ചുവരവാകും ചിത്രം എന്നൊക്കെയാണ് സര്‍വം മായ കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നത്.
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. സിനിമ പ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'ക്കുണ്ട്. പ്രതീക്ഷങ്ങളെല്ലാം ഫലവത്തായിയെന്ന് തെളിയിക്കുന്നതാണ് പ്രതികരണങ്ങള്‍