LATEST
Loading...
Sponsored Content Ads by Joydrop
Loading...

മുത്തുവേൽ പാണ്ഡ്യനൊപ്പം 'ജയിലർ 2' വിൽ ആ ബോളിവുഡ് സൂപ്പർ താരവും?; റിപ്പോർട്ട്Shyam നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തറിങ്ങിയ ചിത്രമായിരുന്നു രജിനികാന്ത് നായകനായി എത്തിയ ജയിലർ. ആ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ജയിലർ. മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ADVERTISEMENTഇപ്പോഴിതാ ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും ഉണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഇക്കാര്യം തുറന്നുപറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മാത്യു എന്ന കഥാപാത്രമായി രണ്ടാം ഭാഗത്തിലും മോഹൻലാൽ ചിത്രത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. നേരത്തെ രജനികാന്ത്- ലോകേഷ് ചിത്രമായ കൂലിയിൽ ആമിർ ഖാൻ അവതരിപ്പിച്ച വേഷത്തിലേക്ക് ഷാരൂഖിനെ പരിഗണിച്ചിരുന്നു.തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. അതേസമയം, രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 600 കോടിയിലധികമാണ് ആദ്യ ഭാഗം നേടിയത്.

Post a Comment

NextGen Digital Welcome to WhatsApp chat
Howdy! How can we help you today?
Type here...